Site icon Fanport

ഇന്റർ മിലാന് സ്റ്റേഡിയം ബാൻ

ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാന് സ്റ്റേഡിയം ബാൻ. ഇന്റർ മിലൻറെ അടുത്ത രണ്ടു മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ കളിക്കണമെന്ന് ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷന്റ ഡിസിപ്ലിനറി കമ്മറ്റി വിധിച്ചു. ഇന്റർ മിലാൻ -നാപോളി വിവാദ മത്സരമാണ് ഈ കടുത്ത നടപടിയിലേക്ക് അസോസിയേഷനെ എത്തിച്ചത്. മത്സരത്തിനിടെ ഇന്റർ മിലാൻ ഫാന്സില് നിന്നും നാപോളിയുടെ പ്രതിരോധ താരം കോലിബാലിയ്ക്ക് വംശീയാധിക്ഷേപം ഏൽക്കേണ്ടി വന്നിരുന്നു.

ഇതിനു പുറമെ ഇന്റർ അൾട്രകളുടെ സ്‌റ്റാണ്ടായ കാർവാ നോർഡ് മറ്റൊരു മത്സരത്തിലേക്ക് കൂടി വിലക്കി. സാൻ സൈറോയിലെ ഏറ്റവും ശബ്ദമുഖരിതമായ സ്റ്റാൻഡ് മൂന്നാമതൊരു മത്സരത്തിൽ കൂടെ ഒഴിച്ചിടേണ്ടി വരും. കോലിബാലിക്കെതിരായ വംശീയ അധിക്ഷേപത്തിന് പേരിലാണ് ഈ നടപടി.

Exit mobile version