ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ല, കോച്ചിന് പിന്നാലെ മിലാൻ സ്പോർട്ടിങ് ഡയറക്ടറും പുറത്തേക്ക്

മിലാനിൽ വമ്പൻ അഴിച്ചു പണി. സീരി എ സീസൺ അവസാനിച്ചതോടു കൂടി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ മിലാനു സാധിച്ചില്ല. പരിശീലകൻ ഗട്ടൂസോയാണ് ആദ്യം പുറത്ത് പോയത്. പിന്നാലെ മുൻ മിലാൻ താരവും പരിശീലകനുമായ ലിയണാർഡോയും പുറത്തേക്ക്. മിലാന്റെ ഉടമസ്ഥരായി എലിയട്ട് മാനേജ്‌മെന്റ് വന്നതിനു പിന്നാലെയാണ് ലിയനാർഡോ മിലാനിൽ തിരിച്ചെത്തിയത്.

മിലാന്റെയും മിലാന്റെ ബദ്ധവൈരികളായ ഇന്ററിന്റേയും മുൻ പരിശീലകനായിരുന്നു ബ്രസീലിയൻ താരമായിരുന്ന ലിയനാർഡോ. കാകയെ മിലാനിലേക്ക് എത്തിച്ചതിൽ ലിയനാർഡോയുടെ പങ്ക് വളരെ വലുതാണ്. പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായും ലിയനാർഡോ പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version