
സീരി ഏ വമ്പന്മാരായ എസി മിലാൻ കോച്ച് ഗട്ടൂസോയുമായുള്ള കരാർ പുതുക്കി. പുതുക്കിയ കരാർ അനുസരിച്ച് 2021 വരെ ഗട്ടൂസോ മിലാനിൽ തുടരും. മോശം തുടക്കത്തിൽ നിന്നും മിലാനെ കരകേറ്റിയ ഗട്ടൂസോയ്ക്ക് മിലാൻ കരാർ പുതുക്കി നൽകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. വിൻസൻസോ മൊണ്ടേലയുടെ ഒഴിവിൽ താൽക്കാലികമായിട്ടായിരുന്നു മിലാൻ ഇതിഹാസം ഗട്ടുസോ മിലാന്റെ ചുമതല ഏറ്റത്.
300 മില്യണോളം ട്രാൻസ്ഫർ മാർക്കറ്റിൽ ചിലവഴിച്ചെങ്കിലും മിലാൻ ഈ നിരാശകരമായ പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്. ആറു ഹോം മത്സരങ്ങളിൽ തുടർച്ചയായി ഗോളടിക്കാൻ കഴിഞ്ഞില്ല എന്ന ചീത്തപേരും മോണ്ടേലയുടെ പുറത്തേക്കുള്ള വഴിക്ക് കളമൊരുക്കിയിരുന്നു. മിലാന്റെ ജേഴ്സിയിൽ 400ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഗട്ടുസോ. മിലാൻ യൂത്ത് ടീമിന്റെ കോച്ചും ആയിരുന്നു. പക്ഷെ മാനേജർ എന്ന രീതിയിൽ ഇതുവരെ എല്ലാ ക്ലബിലും ഗട്ടുസോ പരാജിതനായിരുന്നു. എന്നാൽ മിലാനെ തിരികെ വിജയവഴികളിലേക്ക് തിരികെയെത്തിച്ചിരുന്നു ഗട്ടൂസോ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial