റോമാ ഡയറക്റ്റർ ക്ലബ് വിട്ടു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ക്ലബായ റോമയുടെ സിഇഒ ഉമ്പർട്ടോ ഗാന്ധിനി ക്ലബ് വിട്ടു. മിലാനിലേക്ക് ഗാന്ധിനി തിരിച്ച് പോകുമെന്ന വാർത്തകൾ ഇറ്റാലിയൻ മാധ്യമങ്ങളിൽ വരുന്നതിനിടെയാണ് റോമയുമായി പിരിഞ്ഞത്. ക്ലബ്ബുമായി മ്യൂച്ചൽ അണ്ടർസ്റ്റാൻഡിങ്ങിലാണ് ഗാന്ധിനി പിരിയുന്നത്.

2016 നു ശേഷമാണ് മിലാൻ വിട്ട് ഉമ്പർട്ടോ ഗാന്ധിനി റോമയിലേക്ക് പോവുന്നത്. എ സി മിലാനെ ലീ മാനേജ്‌മെന്റ് ഏറ്റെടുത്തതിനു ശേഷമാണിത്. എന്നാൽ ഈ സീസണിന്റെ തുടക്കത്തിൽ ലീ ക്ലബ് വിട്ട് പോവുകയും അമേരിക്കൻ ഹെഡ്ജ് ഫണ്ട് വമ്പന്മാരായ എലിയട്ട് മാനേജ്‌മെന്റ് ഏറ്റെടുക്കുകയും ചെയ്തു. യുവേഫയുടെ വിലക്ക് മിലാനു മാറിക്കിട്ടുകയും ചെയ്തു. ഉമ്പർട്ടോ ഗാന്ധിനി മിലാനിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.