ഇത് തനിയാവർത്തനം, ഇന്‍സാഗി ഔട്ട് മിഹലോവിച്ച് ഇൻ

- Advertisement -

ഇറ്റലിയിൽ വീണ്ടും അതാവർത്തിച്ചിരിക്കുകയാണ്. ഫിലിപ്പോ ഇൻസാഗിയെ പുറത്താക്കി പകരം സിനിസ മിഹലോവിചൈന ടീമിലെത്തിച്ചു. അന്ന് എ സി മിലാനിൽ ആയിരുന്നെങ്കിൽ ഇത്തവണ ബൊളോഞ്ഞായിലേക്കാണ് ഇൻസാഗിക്ക് പകരം സിനിസ മിഹലോവിച്ച് വരുന്നത്. 21 മത്സരങ്ങളിൽ ബൊളോഞ്ഞായ്ക്ക് രണ്ടു ജയം മാത്രം നേടിക്കൊടുത്ത ഫിലിപ്പോ ഇൻസാഗിക്ക് പകരം സിനിസ മിഹലോവിച്ച് ഇറ്റാലിയൻ ടീമിന്റെ പരിശീലകനാകും.

മുന്‍ യുഗോസ്ലാവ്യന്‍ പ്രതിരോധനിരക്കാരന്‍ സിനിസ മിഹലോവിച്ച് സ്പോർട്ടിങ്ങിന്റെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിനു ശേഷമാണ് ഇറ്റലിയിലേക്ക് തിരികെ എത്തുന്നത്. സാംപ്‌ദോറിയ, ഫിയോറെന്റീന, കറ്റാനിയ, മിലാൻ തുടങ്ങിയ ക്ലബ്ബുകളെയും സെര്‍ബിയ ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. പ്രതിരോധ താരമെന്ന നിലയില്‍ പേരെടുത്ത മിഹാലോവിച്ച് എ.എസ്. റോമ, സാംപ്‌ദോറിയ, ലാസിയോ, ഇന്റര്‍മിലാന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. യുഗോസ്ലാവിയയ്ക്കായി 59 തവണയും ബൂട്ടണിഞ്ഞിട്ടുണ്ട്.

Advertisement