പരിശീലകനെ ജന്മദിനത്തിൽ പുറത്താക്കി എംപോളി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

പരിശീലകനെ ജന്മദിനത്തിൽ പുറത്താക്കി എംപോളി. എംപോളിയുടെ ഇറ്റാലിയൻ പരിശീലകനായ ഒരെലിയോ ആൻഡ്രിയസോളിക്കാണ് ഈ ഗതിയുണ്ടായത്. ഒരെലിയോയുടെ അറുപത്തിയഞ്ചാം ജന്മദിനത്തിലാണ് പുറത്താക്കൽ നടപടിയുണ്ടായത്. മുൻ റോമാ അസിസ്റ്റന്റ് കോച്ചും കെയർ ടേക്കർ കോച്ചുമായിരുന്നു ഒരെലിയോ ആൻഡ്രിയസോളി.

സീരി ബിയിൽ നിന്നും സീരി എ യിലേക്ക് എംപോളിക്ക് പ്രമോഷൻ നൽകിയത് ഒരെലിയോ ആൻഡ്രിയസോളിയാണ്. നിലവിൽ സീരി എയിലെ ആദ്യ പതിനൊന്നു മത്സരങ്ങളിൽ നിന്നും വെറും ആറ് പോയന്റ് മാത്രമാണ് എംപോളിക്ക് നേടാനായത്. നാപോളിയോടേറ്റ 5-1 വമ്പൻ പരാജയവും കോച്ചിന്റെ പുറത്താക്കലിലേക്ക് നയിച്ചു.