Site icon Fanport

ഒൻപത് പേരുമായി ഇഞ്ചുറി ടൈം ഗോളിൽ റോമയെ പിടിച്ച് കെട്ടി കലിയരി

സീരി എ യിൽ വമ്പൻ തിരിച്ച് വരവാണ് കലിയരി നടത്തിയത്. രണ്ടു ഗോളിന്റെ ലീഡ് വഴങ്ങിയതിനു ശേഷമാണ് കലിയരി തകർപ്പൻ തിരിച്ചു വരവിലൂടെ റോമയെ സമനിലയിൽ തളച്ചത്. രണ്ടു ചുവപ്പ് കാർഡുകൾ വാങ്ങിയ കലിയരി ഇഞ്ചുറി ടൈം ഗോളിൽ റോമയെ സമനിലയിൽ തളയ്ക്കുകയും ചെയ്തു.

റോമയ്ക്ക് വേണ്ടി കൊളറോവും ക്രിസ്റ്റന്റെയും ഗോളടിച്ചപ്പോൾ കലിയരിയുടെ ഗോളുകൾ നേടിയത് ലോണിറ്റേയുംവെറ്ററൻ താരം മാർക്കോ സോയുമാണ്. നാടകീയമായിരുന്നു മത്സരത്തിന്റെ ഇഞ്ചുറി ടൈം. കലിയരിയുടെ സമനില ഗോളും രണ്ടു ചുവപ്പ് കാർഡും ഇഞ്ചുറി ടൈമിൽ പിറന്നു. ഇഞ്ചുറി ടൈമിലെ റഫറിക്കെതിരായ പ്രതിഷേധങ്ങളാണ് കലിയരി താരങ്ങളായ ലൂക്ക സെപ്പിറ്റലി, ദരിജോ സർന എന്നിവർക്ക് ചുവപ്പ് വാങ്ങി നൽകിയത്.

Exit mobile version