പെനാൾട്ടിയിൽ രക്ഷ, നാപോളി ഒന്നാമതു തന്നെ

- Advertisement -

ഒരു ദിവസം ഇന്റർ മിലാനു പിറകിൽ രണ്ടാം സ്ഥാനത്ത് ഇരിക്കേണ്ടി വന്നെങ്കിലും ജയത്തോടെ നാപോളി വീണ്ടും ഇറ്റാലിയൻ ലീഗിൽ ഒന്നാമതെത്തി. ഉഡിനേസിനെതിരെ എവേ മത്സരത്തിന് ഇറങ്ങിയ നാപോളി 33ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടിയുടെ ബലത്തിലാണ് വിജയിച്ചത്.

ഇറ്റാലിയൻ താരം ജോർഗീനോ എടുത്ത പെനാൾട്ടി തടുക്കപെട്ടു എങ്കിലും റീബൗണ്ടിലൂടെ താരം തന്നെ ഗോളാക്കി മാറ്റി. ലീഗിൽ ഇതുവരെ പരാജയമറിയാത്ത നാപോളി 14 മത്സരങ്ങളിൽ 12 ജയങ്ങളും 2 സമനിലയുമായി 38 പോയന്റോടെ ഒന്നാമതാണ് ഇപ്പോൾ. രണ്ടാമതുള്ള ഇന്ററിന് 14 മത്സരങ്ങളിൽ 36 പോയന്റാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement