
സീരി ഏ കിരീടം വീണ്ടും ടൂറിനിലേക്കെത്തും. യുവന്റസ് കിരീടം ഉയർത്താൻ ഇനി ഔപചാരികത മാത്രം ബാക്കി. നാപോളി ടോറീനോ മത്സരം സമനിലയിൽ ആയതിനെ തുടർന്നാണ് ഓൾഡ് ലേഡി 34 ആം തവണ ചാമ്പ്യന്മാരാകുമെന്നത് ഉറപ്പായത്. രണ്ടു ഗോളുകൾ വീതം ടോറീനോയും നാപോളിയുമടിച്ചാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. നാപോളിക്ക് വേണ്ടി മെർട്ടൻസും ക്യാപ്റ്റൻ മാർക്ക് ഹാംസിക്കും ഗോളടിച്ചപ്പോൾ ടോറീനോയ്ക്ക് വേണ്ടി ബസെല്ലിയും ലോറെൻസോ ഡെ സിൽവേസ്ട്രിയും ഗോളടിച്ചു.
ജന്മദിനത്തിൽ ഡ്രൈസ് മെർട്ടൻസ് ഗോൾ വരൾച്ചക്ക് ഒടുവിൽ ഗോളടിച്ചെങ്കിലും നാപോളിയെ രക്ഷിനായില്ല. ടോറീനോ യുവന്റസിന് വേണ്ടി കിരീടം നൽകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു തവണ മുന്നിട്ട് നിന്നിട്ടും വിജയം നേടാൻ നാപോളിക്ക് സാധിച്ചില്ല. 36 മത്സരങ്ങളിൽ 85 പോയന്റാണ് നാപോളിക്ക് ഉള്ളത്. അതെ സമയം യുവന്റസിന് 91 പോയന്റുകൾ ഉണ്ട്. മൂന്നാം സ്ഥാനത്തുള്ള ലാസിയോയ്ക്ക് 71 പോയന്റ് മാത്രമാണുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial