യുവന്റസിനെ മറികടന്നു സീരി ഏയിൽ ഒന്നാമതായി നാപോളി

സീരി ഏയിൽ യുവന്റസിനെ മറികടന്നു നാപോളി ഒന്നാം സ്ഥാനത്തേക്കുയർന്നു. എതിരില്ലാത്ത ഒരു ഗോളിന് സ്‌പാലിനെ പരാജയപ്പെടുത്തിയാണ് നാപോളി വീണ്ടും ഒന്നാം സ്ഥാനം കയ്യടക്കിയത്. നാപോളിയുടെ തുടർച്ചയായ ഒൻപതാം വിജയമാണിത്. നാപോളിയുടെ സീരി ഏ റെക്കോർഡ് കൂടിയാണ് തുടർച്ചയായ ഒൻപതാം വിജയം. നാപോളിക് വേണ്ടി അല്ലൻ ആണ് ഗോളടിച്ചത്.

ആറാം മിനുട്ടിൽ അല്ലനിലൂടെയാണ് നാപോളി മുന്നിലെത്തിയത്. പിന്നീടുള്ള നാപോളിയുടെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാൻ സ്‌പാലിന്‌ കഴിഞ്ഞു. ഹാംസിക്കിന്റെ തകർപ്പൻ ഗോൾ വീഡിയോ അസിസ്റ്റന്റ് റഫറി അനുവദിച്ചില്ല. ഇതോടു കൂടി 25 മത്സരങ്ങളിൽ 66 പോയിന്റുമായി നാപോളി ഒന്നാമതായി. തൊട്ടുപിന്നാലെ 25 മത്സരങ്ങളിൽ 65 പോയിന്റുമായി യുവന്റസ് പിന്നാലെയുണ്ട്. കാഗ്ലിയരിയുമായാണ് നാപോളിയുടെ സീരി എയിലെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial