നാപോളി ഗോൾ വർഷം തുടരുന്നു, 11 മത്സരം 41 ഗോളുകൾ

ഇറ്റാലിയ ലീഗിൽ നാപോളി തങ്ങളുടെ ഗോളടി തുടരുന്നു. തുടർച്ചയായ പതിനൊന്നാം ലീഗ് മത്സരത്തിലും മൂന്നു ഗോളുകൾ അടിച്ചു കൊണ്ട് യൂറോപ്പിലെ അപൂർവ്വ റെക്കോർഡ് നാപോളി തുടരുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ കലിയെരിയെ ആണ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് നാപോളി തകർത്തത്.

ജയത്തോടെ നാപോളി ലീഗിലെ ഒന്നാം സ്ഥാനം നിലനിർത്തി. ലീഗിൽ നടന്ന ഏഴു മത്സരങ്ങളിലും ജയിച്ച നാപോളി 21 പോയന്റുമായി കുതിക്കുകയാണ്. ഇന്ന് ഹാംസികും മെർട്ടൻസും കൊലിബലിയും നാപോളിക്കായി ലക്ഷ്യം കണ്ടു.

ഇന്നത്തെ മൂന്നു ഗോളടക്കം ലീഗിലെ അവസാന 11 കളികളിൽ നാപോളി അടിച്ചു കൂട്ടിയത് 41 ഗോളുകളാണ്. സീസണിലെ ഗോളടി ചാമ്പ്യൻസ് ലീഗിലും തുടർന്ന നാപോളി അവസാന 5 മത്സരങ്ങളിൽ നിന്നായി 19 ഗോളുകൾ ആണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലാലിഗയിൽ ഒരു എട്ടു ഗോൾ ത്രില്ലർ
Next article3 റണ്‍സ് ലീഡ് നേടി പാക്കിസ്ഥാന്‍ പുറത്ത്, രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക പതറുന്നു