വിജയത്തോടെ നാപോളി സീസൺ തുടങ്ങി

- Advertisement -

സീരി എ സീസണിൽ നാപോളിക്ക് വിജയ തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ പാർമയെ നേരിട്ട നാപോളി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. പാർമയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മികച്ച ആധിപത്യം പുലർത്തി തന്നെയാണ് നാപോളി വിജയം സ്വന്തമാക്കിയത്. അവരുടെ വിശ്വസ്ത താരങ്ങളായ മെർടെൻസും ഇൻസൈനിയുമാണ് ഇന്ന് ഗോളുകൾ നേടിയത്.

രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്. 63ആം മിനുട്ടിലാണ് മെർടെൻസാണ് ആദ്യ ഗോൾ നേടിയത്. 77ആം മിനുട്ടിൽ ഇൻസൈനിയുടെ ഗോളിലൂടെ നാപോളി 3 പോയിന്റ് ഉറപ്പിച്ചു. ക്ലബ് വിടാൻ താല്പര്യം പ്രകടിപ്പിച്ച മിലികിനെ ഇന്ന് നാപോളി ടീമിൽ ഉൾപ്പെടുത്തിയില്ല. 27ആം തീയതി ജിനോവയ്ക്ക് എതിരെയാണ് നാപോളിയുടെ അടുത്ത മത്സരം.

Advertisement