നാപോളി – മിലാൻ സമനില, ജയിച്ചാൽ യുവന്റസിന് ആറു പോയന്റ് ലീഡ്

- Advertisement -

യുവന്റസിന് ആശ്വാസം നൽകുന്ന ഫലമാണ് ഇന്ന് സാൻസിരോയിൽ പിറന്നത്. മിലാനും കിരീടത്തിനായി യുവന്റസിനോട് പൊരുതുന്ന നാപോളിയും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനിലയാണ് പിറന്നത്. 100ആം സീരിഎ മത്സരത്തിന് ഇറങ്ങിയ 19കാരനായ ഡൊണ്ണരുമ്മയുടെ മികച്ച പ്രകടനമാണ് നാപോളിയെ വിജയത്തിൽ നിന്ന് തടഞ്ഞത്.

ഈ സമനില യുവന്റസിന് കിരീടത്തോട് അടുക്കാനുള്ള അവസരമായി. ഇന്ന് സാംഡോറിയയെ നേരിടുന്ന യുവന്റസ് ആ മത്സരം വിജയിച്ചാൽ ആറു പോയന്റ് ലീഡിൽ എത്തും. ഇപ്പോൾ നാപോളിക്ക് 78ഉം യുവന്റസിന് 81 പോയന്റുമാണ് ഉള്ളത്. ഇനി ആറു മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement