ഹിഗ്വയ്ന്റെ ഗോളിൽ നാപോളിക്കെതിരെ യുവന്റസിന് ജയം

- Advertisement -

ഇറ്റാലിയൻ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ യുവന്റസിന് ജയം. നാപോളിയെ അവരുടെ മൈതാനത്താണ് യുവന്റസ് തോൽപിച്ചത്. മുൻ നാപോളി താരം കൂടിയായ ഹിഗ്വെയ്‌നാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള നാപോളിയുമായുള്ള പോയിന്റ് വിത്യാസം 1 ആയി കുറയ്ക്കാൻ യുവന്റസിനായി. പക്ഷെ ഒരു മത്സസം കുറച്ചു കളിച്ച ഇന്റർ ഇന്നത്തെ മത്സരം ജയിച്ചാൽ പോയിന്റ് ടേബിളിൽ ഒന്നാമതാവും.

മത്സരസത്തിൽ ഒന്നാം പകുതിയിൽ ആദ്യ മുന്നേറ്റം നാപോളിയാണ് നടത്തിയെതെങ്കികും മികച്ച യുവന്റസ് പ്രതിരോധം അവരെ തടഞ്ഞു. 12 ആം മിനുട്ടിൽ പൗലോ ദിബാലയുടെ പാസ്സ് ഗോളാക്കിയാണ് പഴയ തട്ടകത്തിലേക്കുള്ള മടക്കം ആഘോഷമാക്കിയത്. നാപോളി വിട്ട ശേഷം അവർക്കെതിരെ ഹിഗ്വെയ്ൻ നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു അത്. പിന്നീട് ഇൻസൈനെ അടക്കമുള്ളവർ നാപോളിയാണ് മികച്ച ഷോട്ടുകൾ ഉതിർത്തെങ്കിലും സമനില ഗോൾ നേടാനായില്ല. രണ്ടാം പകുതിയിലും നാപോളി നിരന്തരം സമനില കണ്ടെത്താൻ ശ്രമിച്ചെങ്കിലും യുവന്റസിന്റെ പ്രധിരോധം വീണ്ടും തടസമായി.

ജയത്തോടെ 15 മത്സരങ്ങളിൽ 37 പോയിന്റുണ്ട്, നാപോളിക്ക് 38 പോയിന്റുണ്ട്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ റോമ 3-1 ന് സ്‌പാലിനെ തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement