അവസാന രണ്ടു മിനുട്ടിൽ രണ്ട് ഗോളുകൾ, നാപോളിയ്ക്ക് ആവേശ ജയം

കിരീട പോരാട്ടത്തിന് വിജയം അത്യാവശ്യമായിരുന്ന നാപോളി ഇന്ന് ഇറ്റാലിയൻ ലീഗിൽ ചീവിയോയെ നേരിട്ടപ്പോൾ 89ആം മിനുട്ട് വരെ ഒരു ഗോളിന് പിറകിലായിരുന്നു. യുവന്റസ് കിരീടം ഉറപ്പിച്ചെന്നും കിരീട പോരാട്ടം അവസാനിച്ചു എന്നും കരുതിയ നിമിഷം. പക്ഷെ അവസാന രണ്ട് മിനുട്ടിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ നാപോളി 2-1ന്റെ വിജയം സ്വന്തമാക്കി.

89ആം മിനുട്ടിൽ മിലികും 90ആം മിനുട്ടിൽ അമോദോ ദിയവാരയുമാണ് നാപോളിയുടെ വിജയം ഉറപ്പാക്കിയ ഗോളുകൾ നേടിയത്. ദിയവാരയുടെ സീരിഎയിലെ ആദ്യ ഗോളായിരുന്നു 90ആം മിനുട്ടിൽ പിറന്ന വിജയഗോൾ. ജയത്തോടെ നാപോളി യുവന്റസുമായുള്ള ദൂരം നാലു പോയന്റാക്കി കുറച്ചു. ഇനു ഏഴു മത്സരങ്ങളാണ് ലീഗിൽ അവശേഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article9000 T20 റൺസുമായി മക്കല്ലം
Next articleസ്റ്റട്ട്ഗാർട്ടിനെതിരെ മൂന്നടിച്ച് ഡോർട്ട്മുണ്ട് തിരിച്ചു വന്നു