
യുവന്റസ് – നാപോളി പോരാട്ടത്തിന് മുന്നോടിയായി നാപോളി ടീം ബസിനെ അനുഗമിച്ച് നാപോളി ആരാധകർ. സീരി എയിൽ ഫുട്ബോൾ ലോകം കാത്തിരിക്കുന്ന മത്സരം നടക്കുന്നത് ടൂറിനിൽ വെച്ചാണ്. 2000 ത്തോളം വരുന്ന ആരാധകരാണ് നാപോളിയെ എയർപോർട്ട് വരെ അനുഗമിച്ചത്. ടീമിന് ആത്മവിശ്വാസം നല്കാൻ വേണ്ടിയാണു ആരാധകർ ടീമിനെ ട്രെയിനിങ് ഗ്രൗണ്ട് മുതൽ എയർപോർട് വരെ അനുഗമിച്ചത്.
Mertens on IG: "Napoli 💙". #ForzaNapoliSempre #JuveNapoli pic.twitter.com/tvQhfw44jV
— Everything Napoli (@NaplesAndNapoli) April 21, 2018
സീരി എയിൽ യുവന്റസ് – നാപോളി മത്സരം ഗ്രൗണ്ടിലും സ്റ്റാൻഡ്സിലും ആവേശകരമാണ്. തുടർച്ചയായ ആരാധകരുടെ ആക്രമണ പരമ്പരകൾ തുടർന്ന് സാധാരണയായി യുവന്റസ് – നാപോളി മത്സരത്തിൽ എവേ ഫാൻസിനെ അനുവദിക്കാറില്ല. യുവന്റസിന്റെ ഹോം മാച്ചിൽ നാപോളി ആരാധകരും നാപോളിയുടെ ഹോം മാച്ചിൽ യുവന്റസ് ആരാധകരും ബാൻ ചെയ്തിരിക്കുകയായിരുന്നു. പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് നാപോളി ആരാധകർക്ക് യുവന്റസിന്റെ സ്റ്റേഡിയത്തിൽ ഇരുന്നു കളി കാണാം. അതെ സമയം കിരീടപ്പോരാട്ടം കാണാൻ നേപ്പിൾസിലെ ആരാധകർക്ക് സാധിക്കില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial