Site icon Fanport

കനത്ത മഴയും മറികടന്ന് നാപോളി തിരിച്ചുവരവ്

ഇന്ന് നാപോളി ജിനോവ മത്സരം ഒരു ഘട്ടത്തിൽ നടത്താനാവില്ല എന്ന് വരെ തോന്നിച്ചതായിരുന്നു. അത്രയ്ക്ക് മോശമായിരുന്നു കാലാവസ്ഥ. മഴ കനത്ത് ഗ്രൗണ്ടിൽ വെള്ള നിറഞ്ഞിട്ടും കളി തുടർന്നു. ആ കളിയിൽ നാപോളി ഒരു തിരിച്ചടിയിലൂടെ മൂന്ന് പോയന്റും സ്വന്തമാക്കി. ജിനോവയ്ക്ക് എതിരെ ഒരു ഗോളിന് പിറകിൽ പോയ ശേഷം 2-1 എന്ന സ്കോറിന് നാപോളി ജയിക്കുകയായിരുന്നു.

ഇരുപതാം മിനുട്ടിൽ കൊവാമെയുടെ ഗോളിലായിരുന്നു നാപോളി പിറകിൽ ആയത്. പക്ഷെ മികച്ച കളി കളിച്ച ആഞ്ചലോട്ടിയുടെ നാപോളി 62ആം മിനുട്ടിൽ റൂയിസിലൂടെ സമനില നേടി. 86ആം മിനുട്ടിൽ ഒരു സെൽഫ് ഗോളാണ് നാപോളി മൂന്ന് പോയന്റ് നൽകിയത്. ബിരാസ്ചി ആയിരുന്നു അബദ്ധത്തിൽ സെൽഫ് ഗോളിന് ഉടമയായത്. ഇന്നത്തെ ജയം നാപോളിയെ 28 പോയന്റുമായി യുവന്റസിന് തൊട്ടുപിറകിൽ എത്തിച്ചു.

Exit mobile version