Picsart 23 03 12 00 42 10 523

ക്വാരയുടെ ചിറകിലേറി നാപോളി, 18 പോയിന്റ് ലീഡ്

ഇറ്റാലിയൻ സീരി എയിൽ നാപ്പോളിയുടെ ആധിപത്യം തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ അവർ അറ്റലാന്റയ്‌ക്കെതിരെ 2-0 വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ 26 മത്സരങ്ങളിൽ നിന്ന് അവരുടെ മൊത്തം പോയിന്റ് 68 ആയി ഉയർന്നു, രണ്ടാം സ്ഥാനത്തുള്ള മിലാനെക്കാൾ 18 പോയിന്റ് ലീഡ് ആണ് നാപോളിക്ക് ഉള്ളത്‌. ഇനി ശേഷിക്കുന്ന 12 മത്സരങ്ങളിൽ നിന്ന് 19 പോയിന്റ് നേടിയാൽ തന്നെ നാപോളിക്ക് കിരീടം ഉറപ്പിക്കാം.

ക്വരത്‌സ്‌ഖേലിയയും എ.റഹ്‌മാനിയുമായിരുന്നു മത്സരത്തിൽ നാപോളിക്ക് വേണ്ടി ഗോളുകൾ നേടിയത്. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം 60ആം മിനുട്ടിൽ ഒസിമന്റെ പാസിൽ നിന്നാണ് ക്വാര ഗോൾ നേടിയത്. ജോർജിയൻ താരത്തിന്റെ സീരി എ സീസണിലെ 11ആം ഗോളായിരുന്നു ഇത്. 11 അസിസ്റ്റും താരം സീരി എയിൽ ഈ സീസണിൽ നൽകി. ആകെ

Exit mobile version