Site icon Fanport

അഞ്ചിൽ അഞ്ചു വിജയം, സ്പലെറ്റിയുടെ നാപോളി ഇറ്റലിയിൽ കുതിക്കുന്നു

സീരി എയിലെ മികച്ച തുടക്കം നാപോളി തുടരുന്നു. അവർ സീരി എയിൽ അവരുടെ അഞ്ചാം മത്സരവും വിജയിച്ചു. ഇന്ന് സാമ്പ്ഡോറിയയെ നേരിട്ട നാപോളി തികച്ചും ഏകപക്ഷീയമായാണ് വിജയിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു അവരുടെ വിജയം. പത്താം മിനുട്ടിൽ ഒസിമെൻ ആണ് നാപോളിയുടെ ഗോൾ വേട്ട ആരംഭിച്ചത്. 39ആം മിനുട്ടിൽ റുയിസിലൂടെ അവർ തങ്ങളുടെ രണ്ടാം ഗോളും കണ്ടെത്തി. ആ രണ്ടു ഗോളുകളും ഒരുക്കിയത് ഇൻസിനെ ആയിരുന്നു.

രണ്ടാം പകുതിയിൽ വീണ്ടും ഒസിമെൻ ഗോൾ നേടിക്കൊണ്ട് ലീഡ് 3-0 എന്നാക്കു ഉയർത്തി. 59ആം മിനുട്ടിൽ സിയെലെൻസ്കി ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു. രണ്ടാം പകുതിയിലെ രണ്ട് ഗോളുകളും ലൊസാനോ ആണ് ഒരുക്കിയത്‌. ഈ വിജയത്തോടെ നാപോളിക്ക് അഞ്ചു മത്സരങ്ങളിൽ നിന്ന് 15 പോയിന്റായി. അവരാണ് ലീഗിൽ ഒന്നാമത് നിൽക്കുന്നത്.

Exit mobile version