Site icon Fanport

വമ്പൻ ജയവുമായി നാപോളി

സീരി എയിൽ നാപോളിക്ക് വൻ വിജയം. ഇന്ന് ഫ്രോസിനോനെ നേരിട്ട നാപോളി എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. മിലികിന്റെ ഇരട്ട ഗോളുകളാണ് കാർലോ ആഞ്ചലോട്ടിയുടെ ടീമിന് ഇത്ര വലിയ വിജയം നൽകിയത്. രണ്ടാം പകുതിയിലാണ് മിലികിന്റെ രണ്ടു ഗോളുകളും പിറന്നത്. മിലികിന്റെ രണ്ടു ഗോളുകളും ഗൗലാമിന്റെ പാസിൽ നിന്നായിരുന്നു‌.

ആദ്യ പകുതിയിൽ സിലെൻസ്കിയും ഔനാസും നാപോളിക്കായി ഗോൾ നേടിയിരുന്നു. വിജയത്തോടെ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ് നാപോളി. ലീഗിൽ 15 മത്സരങ്ങളിൽ നിന്ന് 35 പോയന്റാണ് നാപോളിക്ക് ഉള്ളത്. യുവന്റസ് തന്നെയാണ് ലീഗിൽ മുന്നിൽ‌. 29 പോയന്റുള്ള ഇന്റർ മിലാൻ മൂന്നാമതും ഉണ്ട്.

Exit mobile version