Site icon Fanport

നാപോളിയെ തടയാൻ ആരുമില്ല, ഇറ്റലിയിൽ 18 പോയിന്റിന്റെ ലീഡ്

നാപോളി അവരുടെ ഗംഭീര ഫുട്ബോൾ തുടരുകയാണ്. ഇന്ന് എമ്പോളിയെ നേരിട്ട നാപോളി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചു. ഇതോടെ നാപോളിയുടെ സീരി എയിലെ ലീഡ് 18 പോയിന്റായി വർധിച്ചു. 24 മത്സരങ്ങളിൽ നിന്ന് നാപോളിക്ക് 65 പോയിന്റാണുള്ളത്‌‌. ഇനി 14 മത്സരങ്ങൾ മാത്രം ലീഗിൽ ബാക്കിയിരിക്കെ നാപോളിയെ കിരീടത്തിൽ നിന്ന് ആർക്കും ത്ക്ക്ടയാൻ കഴിഞ്ഞേക്കില്ല.

Picsart 23 02 26 00 34 05 732

ഇന്ന് മത്സരത്തിന്റെ 17ആം മിനുട്ടിൽ ഒരു സെൽഫ് ഗോളോടെയാണ് നാപോളി മുന്നിൽ എത്തിയത്. 28ആം മിനുട്ടിൽ ഒസിമൻ കൂടെ ഗോൾ നേടിയതോടെ നാപോളിയുടെ ലീഡ് ഇരട്ടിയായി. ഈ സീസണിലെ ഒസിമന്റെ 21ആം ഗോളാണിത്. രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ റുയി ചുവഊ കണ്ട് പോയതോടെ നാപോളി 10 പേരായി ചുരുങ്ങി. എന്നിട്ടും ക്ലീൻ ഷീറ്റോടെ തന്നെ വിജയിക്കാൻ നാപോളിക്ക് ആയി.

Exit mobile version