Site icon Fanport

നാപോളിക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില

ഇറ്റാലിയൻ ലീഗിൽ നാപോളിക്ക് സമനില. ഇന്ന് ലീഗിലെ എവേ മത്സരത്തിൽ ടൊറീനോ ആണ് നാപോളിയെ തളച്ചത്. ഗോൾ രഹിതമായാണ് മത്സരം അവസാനിച്ചത്. അവസരങ്ങൾ സൃഷ്ടിക്കാൻ കഷ്ടപ്പെടുന്ന നാപോളിയെ ആണ് ഇന്ന് കണ്ടത്. ആകെ മൂന്ന് ഷോട്ടുകളെ ടാർഗറ്റിലേക്ക് തൊടുക്കാൻ നാപോളിക്ക് ആയുള്ളൂ. നാപോളിയുടെ തുടർച്ചയായ രണ്ടാം സമനിലാണ് ഇത്.

കഴിഞ്ഞ മത്സരത്തിൽ ചാമ്പ്യൻസ് ലീഗിൽ ഗെങ്കിനോടും നാപോളി ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. നാപോളി അവസാന നാലു മത്സരങ്ങളിൽ ആകെ ഒരു മത്സരം മാത്രമെ വിജയിച്ചിട്ടുള്ളൂ. ലീഗിൽ 13 പോയന്റുമായി നാലാമതാണ് നാപോളി ഇപ്പോൾ ഉള്ളത്.

Exit mobile version