Site icon Fanport

നാപോളിക്ക് എതിരെ റൊണാൾഡോ കളിക്കും, ഡിബാലയ്ക്ക് വിശ്രമം

സീരി എയിൽ നാളെ നടക്കുന്ന വലിയ മത്സരത്തിൽ യുവന്റസ് നാപോളിക്ക് എതിരെ ഇറങ്ങുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിൽ ഉണ്ടാകും. പരിക്ക് കാരണം വിഷമിക്കുകയായിരുന്ന ക്രിസ്റ്റ്യാനോ പരിശീലനം ആരംഭിച്ചതായും ഫിറ്റ്നെസ് വീണ്ടെടുത്തതായും പരിശീലകൻ അലെഗ്രി അറിയിച്ചു. യുവന്റസിനെക്കാൾ 13 പോയന്റ് പിറകിലാണ് നാപോളി ഇപ്പോൾ ഉള്ളത്. നാളെ വിജയിക്കുകയാണെങ്കിൽ യുവന്റസിന്റെ ലീഗ് കിരീടം ഏകദേശം ഉറപ്പാകും.

റൊണാൾഡോ കളിക്കും എങ്കിലും ഡിബാലയ്ക്ക് നാളെ വിശ്രമം നൽകുമെന്ന് അലെഗ്രി പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ വലിയ മത്സരം മുന്നിൽ ഉള്ളതു കൊണ്ടാണ് യുവന്റസ് ഡിബാലയ്ക്ക് വിശ്രമം നൽകുന്നത്. ഡഗ്ലസ് കോസ്റ്റ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കളിക്കുമ്പോഴേക്ക് ഫിറ്റ്നെസ് വീണ്ടെടുക്കും എന്നും അലെഗ്രി പറഞ്ഞു.

Exit mobile version