Site icon Fanport

സാരിക്ക് നാപോളിയുടെ വരവേൽപ്പ് !! യുവന്റസിന് തോൽവി

യുവന്റസ് പരിശീലകനായി തന്റെ പഴയ തട്ടകമായ നാപോളിയിലേക്ക് മടങ്ങി എത്തിയ മൗറീസിയോ സാരിക്ക് തോൽവി. 2-1 നാണ് ഗട്ടൂസോയുടെ നാപോളി യുവന്റസിനെ തോൽപ്പിച്ചത്. ഇന്ന് ഇന്റർ സമനില വഴങ്ങിയതോടെ ലീഗിൽ 6 പോയിന്റ് ലീഡ് ലക്ഷ്യം വെച്ചിറങ്ങിയ യുവന്റസിന് നിരാശയായി ഇന്നത്തെ ഫലം. ഇതോടെ യുവന്റസിന്റെ ലീഡ് കേവലം 3 പോയിന്റ് ആയി തന്നെ തുടരും.

യുവന്റസിന്റെ ശക്തിയിൽ ഭയക്കാതെ കളിച്ച നാപോളി മത്സരത്തിൽ ഉടനീളം പുലർത്തിയ അച്ചടക്കമാണ് അവർക്ക് വിലപ്പെട്ട 3 പോയിന്റ് സമ്മാനിച്ചത്. ആദ്യ പകുതി ഗോൾ രഹിതമായിരുന്നെങ്കിലും യുവന്റസിന് നാപോളി ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ 63 ആം മിനുട്ടിൽ സിലിൻസ്കി ആണ് നപോളിയെ മുന്നിൽ എത്തിച്ച ഗോൾ നേടിയത്. ഇതോടെ സാരി കോസ്റ്റ, ബെർനാഡസ്കി എന്നിവരെ കളത്തിൽ ഇറകിയെങ്കിലും ഫലമുണ്ടായില്ല. 86 ആം മിനുട്ടിൽ ആണ് ഇൻസിനെ നാപോളിയുടെ ജയം ഉറപ്പിച്ച ഗോൾ നേടിയത്. 90 ആം മിനുട്ടിൽ റൊണാൾഡോ ഒരു ഗോൾ യുവന്റസിനായി മടക്കിയെങ്കിലും ഏറെ വൈകിയിരുന്നു. നിലവിൽ 27 പോയിന്റുമായി 12 ആം സ്ഥാനത്താണ് നാപോളി.

Exit mobile version