റോമ തന്നെ അപമാനിച്ചതായി നൈൻഗോളൻ

മുൻ ക്ലബായ റോമ തന്നെ അപമാനിച്ചതായി ഇന്റർ മിലാൻ താരം റാഡ്‌ജ നൈൻഗോളൻ. തന്റെ അനുവാദമില്ലാതെ ഇറ്റലിക്ക് പുറത്തേയ്ക്ക് തന്നെ വിൽക്കാൻ റോമാ മാനേജ്‌മെന്റ് ശ്രമം നടത്തിയെന്നും ഇന്റർ താരം കൂട്ടിച്ചേർത്തു. ഈ സീസണിലാണ് നൈൻഗോളൻ ഇന്റർ മിലാനിൽ എത്തുന്നത്. 2014 റോമയുടെ താരമായിരുന്നു നൈൻഗോളൻ.

ബെൽജിയം താരമായ നൈൻഗോളൻ റഷ്യൻ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തതിൽ പ്രതിഷേധിച്ച് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു . റോമയുടെ മാനേജ്‌മെന്റിനെ വിമർശിച്ച താരം ആരാധകർക്ക് നന്ദി പറയാനും മറന്നില്ല.

 

Previous articleഅവസാനം മാഞ്ചസ്റ്ററിൽ ഒരു നല്ല വാർത്ത, ലൂക്ക് ഷോയ്ക്ക് പുതിയ കരാർ
Next articleപരിക്ക് മാറി, ടോട്ടൻഹാമിന്റെ രണ്ട് താരങ്ങൾ തിരിച്ചെത്തി