മൊറാട്ട യുവന്റസിൽ തുടരും, ലോൺ കരാർ പുതുക്കി

20210616 013531
Credit: Twitter

സ്പാനിഷ് സ്ട്രൈക്കർ അൽ‌വാരോ മൊറാറ്റ യുവന്റസിൽ തുടരും. താരവുമായുള്ള ലോൺ കരാർ യുവന്റസ് നട്ടി. ഇതിനായി അത്ലറ്റിക്കോ മാഡ്രിഡുമായി കരാർ ധാരണയിൽ എത്തിയതായി യുവന്റസ് ഔദ്യോഗികമായി അറിയിച്ചു. 2022 ജൂൺ 30 വരെ ആണ് മൊറാട്ടയുടെ പുതിയ കരാർ. യുവന്റസിനായി ഇതുവരെ 137 മത്സരങ്ങളിൽ 47 ഗോളുകൾ താരം നേടിയിട്ടുണ്ട്. 27 അസിസ്റ്റുകളും താരം യുവന്റസിനായി സംഭാവന ചെയ്തു.

ആദ്യം 2014 മുതൽ 2016 വരെ യുവന്റസിനൊപ്പം ഉണ്ടായിരുന്ന മൊറാട്ട അതിനു ശേഷം കഴിഞ്ഞ സീസൺ തുടക്കത്തിലാണ് ലോണിൽ ടൂറിനിലേക്ക് മടങ്ങി എത്തിയത്.  കഴിഞ്ഞ സീസണിൽ 20 ഗോളുകൾ താരം നേടിയിരുന്നു. 11 അസിസ്റ്റും താരം സംഭാവന ചെയ്തു. അസിസ്റ്റിന്റെ കാര്യത്തിൽ മൊറാട്ടയുടെ കരിയറിലെ ഏറ്റവും മികച്ച സീസണായിരുന്നു അവസാനത്തേത്. അലെഗ്രിയാണ് മൊറാട്ടയെ നിലനിർത്തണം എന്ന് യുവന്റസിനോട് ആവശ്യപ്പെട്ടത്.

Previous articleഡോർട്മുണ്ട് ആവശ്യപ്പെട്ടതിനെക്കാൾ 11 മില്യൺ കുറവ് വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്, സാഞ്ചോ ട്രാൻസ്ഫർ സാഗ നീളുന്നു
Next articleചരിത്രം എഴുതാൻ റൊണാൾഡോക്ക് ഇനി 3 ഗോളുകൾ മാത്രം