Site icon Fanport

യുവന്റസ് തനിക്കിഷ്ടപ്പെട്ട ഇറ്റാലിയൻ ടീം – മൊറാട്ട

യുവന്റസ് ആണ് തനിക്കിഷ്ടപ്പെട്ട ഇറ്റാലിയൻ ടീമെന്ന തുറന്നു പറഞ്ഞ് അത്ലറ്റിക്കോ മാഡ്രിഡ് താരം ആൽവാരോ മൊറാട്ട. ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെ അത്ലറ്റിക്കോ മാഡ്രിഡ് നേരിടാനിരിക്കെയാണ് തന്റെ യുവന്റസ് പ്രേമം മൊറാട്ട വെളിപ്പെടുത്തിയത്. മുൻ യുവന്റസ് താരം കൂടിയാണ് മൊറാട്ട. 2014 മുതൽ 2016 വരെ യുവന്റസിന്റെ താരമായിരുന്നു മൊറാട്ട.

93 മത്സരങ്ങളിൽ നിന്നായി യുവന്റസിന് വേണ്ടി 27 ഗോളുകൾ സ്പാനിഷ് താരം നേടിയിട്ടുണ്ട്. അതെ സമയം അത്ലറ്റിക്കോ മാഡ്രിഡിന്റെ ടീമിൽ വിജയപ്രതീക്ഷ അർപ്പിക്കുകയാണ് മൊറാട്ട. യുവന്റസ് മികച്ച ടീമാണ്, റൊണാൾഡോ ഇല്ലായിരുന്നിട്ടു കൂടി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏതാണ് അവർക്ക് സാധിച്ചിരുന്നു. റൊണാൾഡോയ്‌ക്കൊപ്പം മികച്ച ടീമാണവർ അവർക്കെതിരെ മികച്ച പ്രകടനം കാഴ്ച വെക്കാൻ പറ്റുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version