മൊറാട്ടയ്ക്ക് രണ്ട് മത്സരത്തിൽ വിലക്ക്

യുവന്റസ് ഫോർവേഡ് ആല്വരോ മൊറാട്ട രണ്ട് മത്സരത്തിൽ പുറത്തിരിക്കും. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കിട്ടിയ മൊറാട്ടയെ രണ്ട് മത്സരത്തിൽ വിലക്കാൻ ഇറ്റാലിയൻ ലീഗ് അധികൃതർ തീരുമാനിച്ചു. ബെനവന്റോയ്ക്ക് എതിരായ മത്സരത്തിന്റെ അവസാന നിമിഷം ആയിരുന്നു മൊറാട്ട ചുവപ്പ് വാങ്ങിയത്. ചുവപ്പ് കാർഡിന് ശേഷം റഫറിയോട് മോശമായ രീതിയിൽ സംസാരിച്ചതാണ് വിലക്ക് രണ്ട് മത്സരമാകാൻ കാരണം.

മൊറാട്ടയ്ക്ക് ജെനോവയ്ക്ക് എതിരായ മത്സരവും ടൊറീനക്ക് എതിരായ മത്സരവും ആകും നഷ്ടമാവുക. ലീഗിൽ ഇതിനകം തന്നെ കഷ്ടപ്പെടുന്ന യുവന്റസിന് മൊറാട്ടയുടെ നഷ്ടം തിരിച്ചടിയാകും.

Exit mobile version