എസി മിലാൻ മാനേജറെ പുറത്താക്കി, ഗട്ടുസോ താൽക്കാലിക മാനേജർ

- Advertisement -

ഇന്നലെ ടൊറീനോയോട് സ്വന്തം ഗ്രൗണ്ടിൽ സമനില വഴങ്ങിയപ്പോൾ തന്നെ ഏതാണ്ട് ഉറപ്പായിരുന്ന എസി മിലാൻ മാനേജറുടെ പുറത്താക്കൽ തീരുമാനം ഔദ്യോഗികമായി. അവസാന 9 ലീഗ് മത്സരങ്ങളിൽ വെറും രണ്ടിൽ മാത്രം ജയിച്ചതാണ് വിൻസൻസോ മൊണ്ടേലയുടെ മിലാൻ ജീവിതത്തിന് അവസാനം കുറിച്ചത്.

ടൊറീനോയോട് വഴങ്ങിയ ഗോൾ രഹിത സമനിലയോടെ ലീഗിലെ ആറു ഹോം മത്സരങ്ങളിൽ തുടർച്ചയായി ഗോളടിക്കാൻ കഴിഞ്ഞില്ല എന്ന ചീത്തപേരും കൂടെ മൊണ്ടേല സ്വന്തമാക്കിയിരു‌ന്നു. ലീഗിൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ് മിലാൻ ഉള്ളത്. 300 മില്യണോളം ട്രാൻസ്ഫർ മാർക്കറ്റിൽ ചിലവഴിച്ചാണ് മിലാൻ ഈ നിരാശകരമായ പ്രകടനം കാഴ്ചവെച്ചത്.

മൊണ്ടേലയുടെ ഒഴിവിൽ താൽക്കാലികമായി മിലാൻ ഇതിഹാസം ഗട്ടുസോ മിലാന്റെ‌ ചുമതല ഏൽക്കും. മിലാന്റെ ജേഴ്സിയിൽ 400ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഗട്ടുസോ. മിലാൻ യൂത്ത് ടീമിന്റെ കോച്ചും ആയിരുന്നു. പക്ഷെ മാനേജർ എന്ന രീതിയിൽ ഇതുവരെ എല്ലാ ക്ലബിലും ഗട്ടുസോ പരാജയനായിരുന്നു. അതുകൊണ്ട് തന്നെ മിലാൻ അരാധകർക്ക് ഗട്ടുസോയുടെ വരവും ആശ്വാസമാകില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement