വീണ്ടു ജയം, ചാമ്പ്യൻസ് ലീഗ് യോഗ്യതാ സാധ്യത നിലനിർത്തി മിലാൻ

ടോപ് 4ൽ എത്താമെന്ന പ്രതീക്ഷ നിലനിർത്തി കൊണ്ട് എ സി മിലാന് ഒരു വിജയം കൂടെ. ഇന്ന് സീരി എയിൽ നടന്ന മത്സരത്തിൽ ഫ്രോസിനോനെ ആണ് മിലാൻ തോൽപ്പിച്ചത്. സാൻസിരോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മിലാന്റെ വിജയം. കളിയുടെ 50ആം മിനുട്ടിൽ 0-0 എന്ന നിലയിൽ നിൽക്കുമ്പോൾ ഒരു പെനാൾറ്റ്യി സേവ് ചെയ്ത ഡൊണ്ണാരുമ്മയ്ക്കാണ് ഇന്നത്തെ മിലാൻ ജയത്തിന്റെ പ്രധാന പങ്ക്.

പിയറ്റെകും, സുസോയുമാണ് മിലാനു വേണ്ടി ഇന്ന് ഗോളുകൾ നേടിയത്. ഈ വിജയം ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ നിലനിർത്തുന്നു എന്ന് മാത്രമേ ഉള്ളൂ. സീസണിൽ ഇനി ഒരു മത്സരം മാത്രം ബാക്കിയിരിക്കുമ്പോഴും മിലാൻ ആദ്യ നാലിൽ നിന്ന് പുറത്ത് തന്നെയാണ് ഉള്ളത്. എ സി മിലാന് ഇന്നത്തെ ജയത്തോടെ 65 പോയന്റായി. അഞ്ചാം സ്ഥാനത്താണ് മിലാൻ ഇപ്പോൾ ഉള്ളത്‌. അവസാന മത്സരത്തിൽ സ്പാളിനെയാണ് മിലാൻ നേരിടുക.