Site icon Fanport

നോ ഹിഗ്വയിൻ, നോ പ്രോബ്ലം മിലാൻ

ചെൽസിയിലേക്ക് മാറാൻ ഒരുങ്ങുന്ന ഗോണ്സാലോ ഹിഗ്വയിൻ ഇല്ലാതെ ഇറങ്ങിയിട്ടും മിലാന് സീരി എ യിൽ മികച്ച ജയം. എതിരില്ലാത്ത 2 ഗോളുകൾക്ക് ജനോവയെ മറികടന്ന ഗട്ടൂസോയുടെ ടീം ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.

വിജയ ഗോളിനായി ഏറെ നേരം കാത്തിരിക്കേണ്ടി വന്നതൊഴിച്ചാൽ അനായാസ ജയമാണ് മിലാൻ നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 72 ആം മിനുട്ടിലാണ് മിലാന്റെ ആദ്യ ഗോൾ പിറന്നത്. ആന്ദ്രെ കോണ്ടിയുടെ പാസ്സിൽ നിന്ന് ഫാബിയോ ബോറിനി ആണ് അവരെ മുന്നിൽ എത്തിച്ചത്‌. പത്ത് മിനുട്ടുകൾക്ക് അപ്പുറം സുസോയും ഗോൾ നേടിയതോടെ മിലാൻ ജയം ഉറപ്പിക്കുകയായിരുന്നു.

Exit mobile version