ഗോളടി നിർത്താതെ പിയാറ്റക്, മിലാന് ജയം

സീരി എ യിൽ മിലൻറെ ജൈത്രയാത്ര തുടരുന്നു. എംപോളിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്ന അവർ ടോപ്പ് 4 ഫിനിഷിനുള്ള സാധ്യതകൾ കൂടുതൽ ഭദ്രമാക്കി. സ്റ്റാർ സ്‌ട്രൈക്കർ പിയാറ്റക് വീണ്ടും ഗോൾ നേടിയ മത്സരത്തിൽ കെസ്സി, കാസ്റ്റിഹേയോ എന്നിവരും ഗോളുകൾ നേടി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം പിയാറ്റക് 49 ആം മിനുട്ടിലാണ് ഗട്ടൂസോയുടെ ടീമിന് ലീഡ് സമ്മാനിച്ചത്. പിന്നീട് 2 മിനുട്ടുകൾക് ശേഷം കെസ്സി മികച്ച ചിപ്പ് ഫിനിഷിലൂടെ ലീഡ് രണ്ടാക്കി. 67 ആം മിനുട്ടിലാണ് കാസ്റ്റിഹേയോ ടീമിന്റെ മൂന്നാം ഗോൾ നേടി ജയം ഉറപ്പാക്കിയത്. 45 പോയിന്റുള്ള മിലാന് അഞ്ചാം സ്ഥാനത്തുള്ള റോമയേക്കാൾ 4 പോയിന്റ് കൂടുതലുണ്ട്.

Previous articleഹാട്രിക്കുമായി ഡെലഫെയു, വാട്ട്ഫോഡിന് കൂറ്റൻ ജയം
Next articleപരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്, 26 റണ്‍സ് ജയം, ഷെല്‍ഡണ്‍ കോട്രെലിനു അഞ്ച് വിക്കറ്റ്