Site icon Fanport

ഗോൾ വരൾച്ച അവസാനിപ്പിച്ച് ഹിഗ്വെയിൻ, ഗട്ടൂസോയ്ക്കും മിലാനും ജയം

സീരി എയിൽ എ.സി മിലാന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മിലാൻ സ്‌പാലിനെ പരാജയപ്പെടുത്തിയത്. അർജന്റീനിയൻ സൂപ്പർ സ്റ്റാർ ഗോൺസാലോ ഹിഗ്വെയിൻറെ രണ്ടു മാസത്തെ ഗോൾ വരൾച്ചയ്ക്ക് ഇന്ന് അവസാനമായി. മിലാന് വേണ്ടി കാസ്റ്റിലെജോയും ഹിഗ്വെയിനും ഗോളടിച്ചപ്പോൾ സ്പാലിന്റെ ഗോൾ നേടിയത് പെന്റാനയാണ്. തുടർച്ചയായ നാല് മത്സരങ്ങളിൽ ഗോളടിക്കാതെ ചീത്തപ്പേര് വാങ്ങിയ മിലാൻ ശക്തമായ തിരിച്ചുവരവാണ് ഇന്ന് നടത്തിയത്.

മിലാന് വേണ്ടി വിജയ ഗോൾ നേടുന്നതിനൊപ്പം പരിശീലകൻ ഗട്ടൂസോയുടെ പരിശീലക സ്ഥാനം കൂടിയാണ് ഹിഗ്വെയിൻ സംരക്ഷിച്ചത്. ഈ വിജയത്തോടു കൂടി ഇറ്റാലിയൻ ലീഗിൽ അഞ്ചാം സ്ഥാനത്തെത്താൻ മിലാന് സാധിച്ചു. നാലാം സ്ഥാനത്തുള്ള ലാസിയോയ്ക്ക് ഒരു പോയന്റ് മാത്രമാണ് കൂടുതലുള്ളത്. ചുവപ്പ് കണ്ടു മത്സരത്തിന്റെ അവസാനം സൂസോ പുറത്ത് പോയത് മിലാന് തിരിച്ചടിയായി. യുവന്റസുമായുള്ള മത്സരം സൂസോയ്ക്ക് നഷ്ടമാകും.

Exit mobile version