Site icon Fanport

വിജയത്തോടെ മിലാൻ രണ്ടാം സ്ഥാനത്ത്, യുവന്റസ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു

എ സി മിലാന് ആശ്വാസ വിജയം. ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി പൊരുതുന്ന മിലാൻ ഇന്നലെ ബെനവന്റോയെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മിലാൻ വിജയിച്ചത്‌. ഇന്നലെ ആറാം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ മിലാന് ആയി. ചഹനൊഗ്ലു ആയിരുന്നു തുടകത്തിൽ തന്നെ ഗോൾ നേടി മിലാന്റെ സമ്മർദ്ദം കുറച്ചത്.

അറുപതാം മിനുട്ടിൽ തിയോ ഹെർണാണ്ടസിന്റെ ഗോളിൽ മിലാൻ വിജയം ഉറപ്പിക്കുകയും ചെയ്തു. ഈ വിജയത്തോടെ മിലാന് 69 പോയിന്റായി. രണ്ടാം സ്ഥാനത്തേക്ക് മുന്നേറാൻ ഇതോടെ മിലാന് ആയി. മിലാൻ അഞ്ചാം സ്ഥനത്തു നിന്ന് രണ്ടാമത് എത്തിയപ്പോൾ യുവന്റസ് ആണ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നത്.

Exit mobile version