Site icon Fanport

വീണ്ടും പിയറ്റെക്, തുടർച്ചയായ അഞ്ചാം ജയവുമായി മിലാൻ

സീരി എ യിൽ എ.സി മിലാന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മിലാൻ ചീവോയെ പരാജയപ്പെടുത്തിയത്. മിലാന് വേണ്ടി ലൂക്കസ് ബിഗ്ലിയയും ക്രിസ്റ്റോഫ് പിയറ്റേകും ഗോളടിച്ചു. ചീവോയുടെ ആശ്വാസ ഗോൾ നേടിയത് ഹതമേജാണ്‌. മിലാന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. ഇന്നത്തെ ജയം മിലാനെ പോയന്റ് നിലയിൽ മൂന്നാം സ്ഥാനത് എത്തിച്ചു.

ജനുവരിയിൽ മിലാനിൽ എത്തിയ പോളിഷ് താരം ക്രിസ്റ്റോഫ് പിയറ്റെക്കിന്റെ എട്ടാം ഗോളാണിത്. ഗോൺസാലോ ഹിഗ്വെയിന് പകരക്കാരനായി ടീമിൽ എത്തിയ പിയറ്റെക്ക് മികച്ച ഫോമിലാണ്. ഈ സീസണിൽ മിലാനും ജെനോവയ്ക്കും വേണ്ടി 19 സീരി എ ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

Exit mobile version