Site icon Fanport

ഇബ്രാഹിമോവിച് തന്നെ ഹീറോ, മിലാൻ പോയന്റ് നിലയിൽ ഒന്നാമത്

ഇറ്റലിയിൽ ഇബ്രാഹിമോവിച് തന്നെ ഹീറോ‌. ഇരട്ട ഗോളുകളുമായി സ്ലാത്തൻ ഇബ്രാഹിമോവിച് മിലാനെ പത്ത് വർഷത്തിനിടെ നേപ്പിൾസിലെ ആദ്യ ജയത്തിലേക്ക് നയിച്ചു‌. നാപ്പോളിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എസി മിലാൻ പരാജയപ്പെടുത്തിയത്. ഈ വമ്പൻ ജയത്തോട് കൂടി സീരി എയിൽ പോയന്റ് നിലയിൽ ഒന്നാമത് എത്താൻ കൂടെയായി എസി മിലാന്. കൊറോണ കാരണം പരിശീലകൻ പിയോളിയും പകുതിയിലധികം സ്റ്റാഫുകളും ഇല്ലാതെയാണ് നേപ്പിൾസിലെ സാൻ പൗളോയിൽ മിലാൻ എത്തിയത്.

സ്ലാത്തന് ഇബ്രാഹിമോവിച് പുറമേ ജെൻസ് പീറ്റർ ഹോഗാണ് എസി മിലാന് വേണ്ടി ഗോളടിച്ചത് ഡ്രൈസ് മെർട്ടൻസാണ് എസി മിലാന്റെ ആശ്വാസ ഗോൾ നേടിയത്. 2010 ഒക്ടോബറിൽ ആണ് മിലാൻ നാപോളിയിൽ ഒരു ജയം നേടിയത്. അന്നും ഗോൾ സ്കോറർമാരിൽ ഒരാളായിരുന്നു ഇബ്രാഹിമോവിച്. 39കാരനായ ഇബ്രാഹിമോവിചും എസി മിലാനും ഇറ്റലിയിൽ വമ്പൻ കുതിപ്പാണ് നടത്തുന്നത്.

Exit mobile version