എ സി മിലാനെ നാണംകെടുത്തി ജെനോവ

- Advertisement -

ഇറ്റലിയിൽ ഏറെ കഷ്ടപ്പെടുന്ന എ സി മിലാന് ഇന്ന് നാണംകെട്ട തോൽവി. ഇന്ന് ലീഗിലെ അവസാന സ്ഥാലങ്ങളിൽ കിടന്ന് കഷ്ടപ്പെടുന്ന ജെനോവയെ നേരിട്ട എ സി മിലാൻ പരാജയമാണ് നേരിടേണ്ടി വന്നത്. സ്വന്തം ഗ്രൗണ്ടിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു എ സി മിലാന്റെ തോൽവി. കൊറോണ കാരണം ആരാധകർ ഇല്ലാതെയാണ് മത്സരം നടന്നത്. അതുകൊണ്ട് തന്നെ മിലാന് മികച്ച പ്രകടനം കാഴ്ചവെക്കാൻ ആയില്ല.

കളിയുടെ ആദ്യ പകുതിയിൽ ഏഴാം മിനുട്ടിൽ പാണ്ടെവിലൂടെയാണ് ജെനോവ ആദ്യ ലീഡ് എടുത്തത്. 41ആം മിനുട്ടിൽ കസേറ്റ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. മിലാന് തിരികെ വരാൻ ഒരു അവസരം വരെ ജെനീവ നൽകിയില്ല. അവസാനം 77ആം മിനുട്ടിൽ ഇബ്ര ഒരു ഗോൾ മടക്കിയെങ്കിലും അപ്പോഴേക്ക് വൈകിപ്പോയിരുന്നു. ലീഗിൽ 26 മത്സരങ്ങളിൽ നിന്ന് 36 പോയന്റുമായി ഏഴാം സ്ഥാനത്താണ് മിലാൻ ഉള്ളത്. ഇന്നത്തെ ജയം ജെനോവയെ‌ തൽക്കാലത്തേക്ക് റിലഗേഷൻ ഭീഷണിയിൽ നിന്ന് മാറ്റിയിട്ടുണ്ട്.

Advertisement