മിലാന്റെ കഷ്ടകാലം തുടരുന്നു, വീണ്ടും പരാജയം

എ സി മിലാന് ഈ വർഷവും ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്താൻ കഴിയുമോ എന്ന് സംശയമാകും ഇന്നത്തെ പ്രകടനം കണ്ടാൽ. ട്രാൻസ്ഫർ മാർക്കറ്റിൽ റെക്കോർഡ് തുക ചിലവഴിച്ചിട്ടും തങ്ങളുടെ മികവിലേക്ക് ഉയരാൻ മിലാനാകുന്നില്ല. ഇന്ന് നടന്ന മത്സരത്തിൽ സാമ്പ്ഡോറിയക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളിന്റെ പരാജയമാണ് മിലാൻ ഏറ്റു വാങ്ങിയത്. കളിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും മിലാനായില്ല.

സപാറ്റയും ആൽവരസുമാണ് സാമ്പ്ഡോറിയക്കായി ഇന്ന് ലക്ഷ്യം കണ്ടത്. മിലാന്റെ തുടർച്ചയായ രണ്ടാം എവേ പരാജയമാണിത്. കഴിഞ്ഞ എവേ മത്സരത്തിൽ ലാസിയോയോടും മിലാൻ പരാജയപ്പെട്ടിരുന്നു. ആറു മത്സരങ്ങളിൽ നിന്നായി 12 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് മിലാനിപ്പോൾ.

ഇനി റോമയും ഇന്റർ മിലാനും ആണ് എ സി മിലാന്രെ അടുത്ത എതിരാളികൾ. ഈ ഫോം തുടർന്നാൽ സീസൺ തുടക്കത്തിലേ പ്രതീക്ഷകൾ അവസാനിപ്പിക്കേണ്ടി വരും മിലാന്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിക്ടര്‍ അക്സെല്‍സെന്‍, കരോലീന മരിന്‍ ജപ്പാന്‍ ഓപ്പണ്‍ കീരീടധാരികള്‍
Next articleകൊൽക്കത്തൻ ഡർബി വിധി എഴുതി, ഗോൾ ഡിഫറൻസിൽ ഈസ്റ്റ് ബംഗാൾ ചാമ്പ്യൻസ്