Picsart 24 07 05 07 30 14 151

യുവന്റസ് മോൻസ ഗോൾ കീപ്പർ മിഷേൽ ഡി ഗ്രിഗോറിയോയെ സ്വന്തമാക്കി

യുവന്റസ് മോൻസ ഗോൾ കീപ്പർ മിഷേൽ ഡി ഗ്രിഗോറിയോയെ സ്വന്തമാക്കും. താരത്തിന്റെ മെഡിക്കൽ ഇന്ന് പൂർത്തിയാകും. ഇതിനു ശേഷം താരം കരാർ ഒപ്പുവെക്കും. 18 മില്യൺ യൂറോയുടെ ടോട്ടൽ ഡീലിൽ ആണ് യുവന്റസ് താരത്തെ ടീമിലേക്ക് എത്തിക്കുന്നത്. പുതിയ കോച്ച് തിയാഗോ മോട്ടയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഗ്രിഗോറിയോ.

ആദ്യം ഒരു 4 മില്യൺ വരുന്ന ലോൺ ഡീലിൽ ആകും ഗോൾകീപ്പർ യുവന്റസിലേക്ക് വരുന്നത്. സീസണിൻ്റെ അവസാനത്തിൽ 14 മില്യൺ യൂറോയ്ക്ക് താരത്തെ വാങ്ങാൻ ആകും. 2029വരെയുള്ള കരാർ ഒപ്പുവെക്കും.

26കാരനായ ഗ്രിഗേറിയോ അവസാന മൂന്ന് വർഷമായി മോൻസക്ക് ഒപ്പം ഉണ്ട്. ഇന്റർ മിലാൻ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

Exit mobile version