മെർട്ടെൻസിന് ഇരട്ട ഗോൾ, നാപോളി വീണ്ടും വിജയ വഴിയിൽ

കഴിഞ്ഞ മത്സരത്തിൽ യുവന്റസിനോട് ഏറ്റ പരാജയം മറന്ന് നാപോളി വിജയ വഴിയിലേക്ക് തിരിച്ചു വന്നു. ഇന്ന് സാമ്പ്ഡോറിയയെ നേരിട്ട നാപോളി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മെർട്ടെൻസിന്റെ ഇരട്ട ഗോളുകളാണ് നാപോളിക്ക് ഇന്ന് വിജയം നൽകിയത്. കളിയുടെ 13ആം മിനുട്ടിൽ ലൊറെൻസോയുടെ പാസിൽ നിന്നായിരുന്നു മെർടെൻസിന്റെ ആദ്യ ഗോൾ. കളിയുടെ രണ്ടാം പകുതിയിൽ യൊറെന്റേ ഒരുക്കിയ അവസരം മുതലെടുത്ത് മർടെൻസ് രണ്ടാം ഗോളും നേടി.

ഇന്നത്തെ ജയത്തോടെ മൂന്ന് ലീഗ് മത്സരങ്ങളിൽ രണ്ട് ജയമായി നാപോളിക്ക്. ലീഗിൽ മൂന്നാമതാണ് നാപോളി ഇപ്പോൾ ഉള്ളത്. യുവന്റസും ഇന്റർ മിലാനും ആകും ഈ ആഴ്ചയിലെ മത്സരങ്ങൾ കഴിയുമ്പോൾ നാപോളൊയുടെ മുന്നിൽ ഉണ്ടാവുക.

Exit mobile version