മെർട്ടൻസിന് തോളിൽ ശസ്ത്രക്രിയ, സീസൺ തുടക്കത്തിൽ ഉണ്ടാകില്ല

Mertens Heart 768x512

ബെൽജിയത്തിന്റെ താരം മെർട്ടൻസിന്റെ ഇടതു തോളിൽ ശസ്ത്രക്രിയ നടത്തി‌. താരം നീണ്ട കാലമായി അനുഭവിക്കുന്ന പരിക്ക് മാറാൻ ആണ് ശസ്ത്രക്രിയ. ഒരു മാസത്തോളം താരം വിശ്രമിക്കേണ്ടിവരുമെന്ന് മെർടൻസിന്റെ ക്ലബായ നാപോളി അറിയിച്ചു. അടുത്ത സീസൺ തുടക്കത്തിൽ താരം നാപോളിക്ക് ഒപ്പം ഉണ്ടാകില്ല. ഇന്നലെ ബെൽജിയത്തിൽ വെച്ചാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

ക്വാർട്ടർ ഫൈനലിൽ ഇറ്റലിയോട് തോറ്റ് ബെൽജിയം ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. 34 കാരനായ സെന്റർ ഫോർ‌വേഡ് 102 തവണ ബെൽജിയം ജേഴ്സി അണിഞ്ഞിട്ടുള്ള താരമാണ്. നാപോളിയുടെയും പ്രധാന താരമാണ്. കഴിഞ്ഞ സീസണിൽ സീരി എയിൽ 29 തവണ കളിച്ച മെർടൻസ് ഒമ്പത് ഗോളുകൾ നേടിയിരുന്നു.

Previous articleശസ്ത്രക്രിയ വിജയകരം, പിന്തുണയ്ക്ക് നന്ദി അറിയിച്ച് സ്പിനസോള
Next articleവീണ്ടും ഗോൾ അടിപ്പിച്ചു നെയ്മർ, ഗോൾ അടിച്ചു ലൂക്കാസ്! ബ്രസീൽ കോപ ഫൈനലിൽ