“ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത സീസണിലും യുവന്റസിൽ ഉണ്ടാകും”

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് റൊണാൾഡോയുടെ ഏജന്റായ മെൻഡെസ് പറഞ്ഞു. മോശം ഫോം കാരണം യുവന്റസിൽ വലയുകയാണ് ക്രിസ്റ്റ്യാനോ ഇപ്പോൾ. കഴിഞ്ഞ മത്സരങ്ങളിൽ പരിശീലകൻ സാരി റൊണാൾഡോയെ സബ് ചെയ്തതും വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ റൊണാൾഡോ യുവന്റസിൽ സന്തോഷവാനാണെന്ന് മെൻഡസ് പറഞ്ഞു. അടുത്ത സീസണിൽ റൊണാൾഡോ എവിടെയും പോകില്ല. യുവന്റസിൽ തന്നെ അദ്ദേഹം തുടരും. മെൻഡസ് പറഞ്ഞു.

പരിശീലകൻ സാരിയുമായി റൊണാൾഡോയ്ക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. രണ്ട് പേരും തമ്മിൽ നല്ല സന്തോഷത്തിൽ ഉള്ള ബന്ധമാണെന്നും മെൻഡസ് പറഞ്ഞു. റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണെന്നും മെൻഡസ് ആവർത്തിച്ചു.

Exit mobile version