Site icon Fanport

റൊണാൾഡോ റയൽ വിടാൻ ജനുവരിയിൽ തന്നെ തീരുമാനിച്ചിരുന്നു- ഏജന്റ്

ക്രിസ്റ്റിയാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിടാൻ ജനുവരിയിൽ തന്നെ തീരുമാനിച്ചിരുന്നതായി താരത്തിന്റെ ഏജന്റ് ജോർജ് മെൻഡസ് സ്ഥിതീകരിച്ചു. ജൂലൈ മാസത്തിലാണ് റയൽ മാഡ്രിഡ് വിട്ട് റൊണാൾഡോ 112 മില്യൺ യൂറോയുടെ കരാറിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിൽ എത്തിയത്.

ജനുവരിയിൽ തന്നെ തനിക്ക് യുവന്റസിൽ ചേരണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഏജന്റ് മെൻഡസ് വ്യക്തമാക്കി. പക്ഷെ ആ ഘട്ടത്തിൽ ഒരു ഡീൽ ഉറപ്പാക്കാൻ കഴിയുമെന്ന് തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് മുന്നോടിയായി ട്യൂറിനിൽ താൻ യുവന്റസ് അധികൃതരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ട്രാൻസ്ഫറിൽ വലിയ പുരോഗതി ഉണ്ടായതായും മെൻഡസ് വ്യക്തമാക്കി.

ഇറ്റലിയിൽ എത്തിയ ശേഷം മികച്ച പ്രകടനമാണ്‌ താരം നടത്തുന്നത്. ഇതുവരെ സീരി എ യിൽ 11 ഗോളുകൾ താരം നേടിയിട്ടുണ്ട്.

Exit mobile version