Site icon Fanport

യുവന്റസിൽ താൻ സന്തോഷവാനല്ല എന്ന് മെഹ്ദി ബെനാറ്റിയ

അവസരങ്ങൾ ഒട്ടു ഇല്ലാത്തതിനാൽ യുവന്റസ് വിട്ടു പോകുമെന്ന് സൂചന നൽകി മൊറോക്കൻ ഡിഫൻഡർ മെഹ്ദി ബെനാറ്റിയ. ജനുവരി വരെ താൻ നോക്കും എന്നും ജനുവരിയിൽ പുതിയ തീരുമാനം എടുക്കും എന്നും മെഹ്ദി പറഞ്ഞു. ഇത്തവണ ബൊണൂച്ചി ടീമിൽ തിരിച്ചെത്തിയതോടെ മെഹ്ദിയുടെ അവസരങ്ങൾ തീരെ കുറഞ്ഞിരിക്കുകയാണ്. കളിക്കാതിരിക്കുന്നതിൽ സന്തോഷവാനല്ല എന്ന് മെഹ്ദി പറഞ്ഞു.

തനിക്ക് 31 വയസായി. കളിക്കാൻ കഴിയുന്ന കളിക്കാൻ ആണ് താൻ ശ്രമിക്കേണ്ടത്. അവസരം എപ്പോൾ തന്നാലും അതിനായി താൻ ഒരുങ്ങി നിൽക്കുന്നുണ്ട്. യുവന്റസിൽ ഉള്ള കാലത്തോളം താൻ എന്റെ ബെസ്റ്റ് ക്ലബിനു നൽകും. പക്ഷെ ഇപ്പോൾ താൻ സന്തോഷവാനല്ല. മെഹ്ദി പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ എന്നെ കളിപ്പിക്കണ എങ്കിൽ ഞാൻ തയ്യാറാണ്. പക്ഷെ ഒരു മത്സരത്തിൽ എന്റെ ഏറ്റവും മികച്ചത് പുറത്ത് എടുക്കാൻ എനിക്ക് കഴിഞ്ഞേക്കില്ല. തുടർച്ചയായി കളിച്ചാൽ മാത്രമെ ആർക്കും നന്നായി കളിക്കാൻ പറ്റൂ. മെഹ്ദി പറഞ്ഞു. 2016 മുതൽ യുവന്റസിനൊപ്പം ഉള്ള മെഹ്ദി നാൽപ്പതിൽ അധികം മത്സരങ്ങൾ യുവന്റസിനായി കളിച്ചിട്ടുണ്ട്.

Exit mobile version