Site icon Fanport

വെസ്റ്റൺ മക്കെന്നിയെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ യുവന്റസ് തയ്യാറാകുന്നു

അമേരിക്കൻ യുവതാരം വെസ്റ്റൺ മക്കെന്നി യുവന്റസിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബാഴ്സലോണക്ക് എതിരെ മനോഹരമായ ഗോൾ കൂടെ നേടിയതോടെ മക്കെന്നി യുവന്റസ് ആരാധകരുടെയും പ്രധാന താരമായി. ഇപ്പോൾ ഷാൽക്കെയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് മക്കെന്നി യുവന്റസിൽ കളിക്കുന്നത്.

താരത്തിന്റെ പ്രകടനം വിലയിരുത്തി ഈ സീസൺ അവസാനം താരത്തെ സൈൻ ചെയ്യാൻ ആയിരുന്നു യുവന്റസ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തിൽ പെട്ടെന്ന് തന്നെ സ്ഥിര കരാറിൽ മക്കെന്നിയെ ഒപ്പുവെപ്പിക്കാൻ ആണ് യുവന്റസ് ശ്രമിക്കുന്നത്. 21കാരനായ താരം ഈ സീസണിൽ 3 മില്യണ് ലോണിൽ ആണ് യുവന്റസിൽ കളിക്കുന്നത്.

യുവന്റസിൽ ഇതുവരെ മികച്ച പ്രകടനമാണ് മക്കെന്നി നടത്തി കൊണ്ടിരിക്കുന്നത്. സീസൺ അവസാനം 20 മില്യൺ നൽകിയാൽ യുവന്റസിന് താരത്തെ സ്ഥിര കരാറിൽ സൈൻ ചെയ്യാം. അത് ഈ വരുന്ന ജനുവരിയിൽ തന്നെ ഈ പണം നൽകി യുവന്റസ് കരാർ പൂർത്തീകരിക്കും എന്നാണ് വാർത്തകൾ.

മധ്യനിര താരമായ മക്കെന്നി അവസാന അഞ്ച് വർഷങ്ങളായി ഷാൽക്കെയ്ക്ക് ഒപ്പം ആയിരുന്നു. അമേരിക്കൻ ദേശീയ ടീമിനായി 2017ൽ അരങ്ങേറ്റം കുറിച്ച് മക്കെന്നി ഇപ്പോൾ രാജ്യത്തിനായി സ്ഥിരം കളിക്കുന്നുണ്ട്.

Exit mobile version