“ഇനിയും വംശീയാധിക്ഷേപം നേരിട്ടാൽ പിന്നെ കളിക്കില്ല”

- Advertisement -

വംശീയാധിക്ഷേപങ്ങൾ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ പതിവായിരിക്കുകയാണ്. ഇറ്റലിയിൽ കഴിഞ്ഞ ദിവസങ്ങളിൽ യുവന്റസ് താരങ്ങളായ മാറ്റ്യുഡിയും മോയിസി കീനും വംശീയാധിക്ഷേപം നേരിട്ടിരുന്നു. ഈ വംശീയതയ്ക്ക് എതിരെ ഒന്നും കാര്യമായ നടപടികൾ ഉണ്ടാകുന്നുമില്ല. ഈ സാഹചര്യത്തിൽ ഇനിയും വംശീയാധിക്ഷേപങ്ങൾ സഹിച്ച് കളിക്കില്ല എന്ന തീരുമാനം എടുത്തിരിക്കുകയാണ് മിഡ്ഫീൽഡറായ മാറ്റ്യുഡി.

ഫ്രഞ്ച് താരമായ മാറ്റ്യുഡി യുവന്റസിലെ തന്റെ സഹതാരങ്ങളോട് ഈ കാര്യം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. ഇനി വംശീയാധിക്ഷേപം ഉണ്ടായാൽ അപ്പോൾ തന്നെ കളി നിർത്തി കളം വിടും എന്ന് മാറ്റ്യുഡി പറഞ്ഞു. ഇതേ പോലുള്ള ആരാധകർക്ക് മുന്നിൽ കളിക്കേണ്ടതില്ല എന്ന തീരുമാനം എടുക്കും എന്നും മാറ്റ്യുഡി പറയുന്നു. കഴിഞ്ഞ വർഷവും മാറ്റ്യുഡി ഇറ്റലിയിൽ വെച്ച് വംശീയാധിക്ഷേപം നേരിടേണ്ടി വന്നിരുന്നു.

Advertisement