20മില്യണ് ഫ്രഞ്ച് മിഡ്ഫീൽഡർ പി എസ് ജിയിൽ നിന്ന് യുവന്റസിൽ

- Advertisement -

ഫ്രാൻസ് ഇന്റർനാഷണൽ താരം ബ്ലെയിസ് മാറ്റുഡി യുവന്റസിൽ. 2011 മുതൽ പി എസ് ജിയോടൊപ്പമുള്ള മാറ്റുഡി ട്രാൻസ്ഫർ പൂർത്തിയാക്കാനായി ഇറ്റലിയിൽ എത്തി. 30കാരനായ മാറ്റുഡിയെ 20 മില്യൺ തുകയ്ക്കാണ് ഇറ്റാലിയൻ ചാമ്പ്യന്മാർ സ്വന്തമാക്കിയിരിക്കുന്നത്. പി എസ് ജിക്കു വേണ്ടി 200ലധികം മത്സരങ്ങൾ മാറ്റുഡി കളിച്ചിട്ടുണ്ട്. ഫ്രാൻസിനു വേണ്ടിയും അമ്പതിലധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

മാറ്റുഡി കൂടി എത്തുന്നതോടെ ഈ ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസിൽ എത്തുന്ന താരങ്ങൾ പത്തായി. ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റ് ഉൾപ്പെടെ 9 താരങ്ങളെ നേരത്തെ തന്നെ യുവന്റസ് സൈൻ ചെയ്തിരുന്നു. അടുത്ത ശനിയാഴ്ച ഇറ്റാലിയൻ ലീഗ് ആരംഭിക്കാൻ ഇരിക്കുകയാണ്. ശനിയാഴ്ച കാലിയരിക്ക് എതിരെയാണ് യുവന്റസിന്റെ ലീഗിലെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement