Site icon Fanport

“താൻ കൊറോണയുടെ ഞെട്ടലിൽ ആയിരുന്നു”

കൊറോണ പോസിറ്റീവ് ആയത് തന്നിൽ ഞെട്ടൽ ഉണ്ടാക്കി എന്ന് യുവന്റസിന്റെ മധ്യനിര താരം മാറ്റ്യുഡി. യുവന്റസിൽ കൊറോണ പോസിറ്റീവായ മൂന്ന് താരങ്ങളിൽ ഒരാളായിരുന്നു മാറ്റ്യുഡി. താരത്തിന്റെ രോഗം ഇപ്പോൾ ഭേദമായി. തനിക്ക് മാനസികമായി വലിയ പ്രയാസൻ കൊറോണ ഉണ്ടാക്കി എന്ന് മാറ്റ്യുഡി പറഞ്ഞു. തനിക്ക് രോഗമാണ് എന്ന് അറിഞ്ഞപ്പോൾ താൻ ഇടപഴകിയ തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ചാണ് ആദ്യ ഓർത്തത് എന്ന് മാറ്റ്യുഡി പറഞ്ഞു.

അവരെ ഓർത്ത് താൻ ഭയപ്പെട്ടിരുന്നു. ആർക്കും രോഗം നൽകാതിരിക്കാനായി ആരെയും അടുപ്പിക്കാതെയിരുന്നു. ഒന്ന് മുറിക്ക് പുറത്ത് ഇറങ്ങാൻ വരെ തനിക്ക് രോഗമുള്ളത് കൊണ്ട് പറ്റാതെ ആയി എന്നും മാറ്റ്യുഡി പറഞ്ഞു. സമൂഹം മാനസിക കരുത്ത് സമ്പാദിക്കേണ്ടതുണ്ട് എന്നും ഇനിയുള്ള കാലം ഇങ്ങനെ ഒക്കെ ആയിരിക്കും എന്നും എല്ലാവരും തയ്യാറായി നിൽക്കണം എന്നും യുവന്റസ് താരം പറഞ്ഞു.

Exit mobile version