Site icon Fanport

ചെലിനി ഇറ്റാലിയൻ ക്യാപ്റ്റനായതിൽ അഭിമാനിക്കുന്നു – യുവന്റസ് ഡയറക്റ്റർ

ചെലിനി ഇറ്റാലിയൻ ക്യാപ്റ്റനായതിൽ അഭിമാനിക്കുന്നുവെന്ന് യുവന്റസ് ഡയറക്റ്റർ ബെപ്പെ മോറോട്ട. ബൊളോഞ്ഞായിൽ വെച്ച് നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ യുവന്റസ് പ്രതിരോധതാരം ജോർജിയോ ചെലിനിയാണ് ഇറ്റാലിയൻ ക്യാപ്റ്റനായത്. പോളണ്ടും ഇറ്റലിയും തമ്മിലുള്ള മത്സരം സമനിലയിലാണ് പിരിഞ്ഞത്.

ലോക ഫുട്ബോളിലെ ഇറ്റലിയുടെ മടങ്ങി വരവാണ് ഇപ്പോൾ നടക്കുന്നതെന്നും അതിൽ യുവന്റസ് താരങ്ങൾ ഉൾപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് യുവന്റസ് ഡയറക്റ്റർ ബെപ്പെ മോറോട്ട കൂട്ടിച്ചെർത്തു. ഇന്നലത്തെ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്നിരുന്ന അസൂറിപ്പടയ്ക്ക് രക്ഷകനായത് ജോർജ്ജിഞ്ഞ്യോയുടെ പെനാൽറ്റി ഗോളാണ്. സെയിലിൻസ്കിയാണ് പോളണ്ടിന് വേണ്ടി ഗോളടിച്ചത്. ഇനി ലിസ്ബണിൽ വെച്ച് പോർച്ചുഗലിനോടാണ് ഇറ്റലി യുവേഫ നേഷൻസ് ലീഗിൽ ഏറ്റുമുട്ടേണ്ടത്.

Exit mobile version