മാൾദിനിയുടെ പുത്രന് മിലാനിൽ സ്വപ്ന തുടക്കം, മിലാന് വിജയം

20210925 204050

മിലാന്റെ ഇതിഹാസ താരം മാൽദിനിയുടെ മകൻ ഡാനിയൽ മാൾദിനി ആദ്യമായി മിലാന് വേണ്ടി സീരി എ മത്സരത്തിന്റെ ആദ്യ ഇലവനിൽ എത്തിയ ആവേശത്തിലായിരുന്നു എ സി മിലാൻ ആരാധകർ. അറ്റാക്കിംഗ് താരമായ ഡാനിയൽ താൻ ആദ്യമായി സ്റ്റാർടിംഗ് ഇലവനിൽ എത്തിയ മത്സരത്തിൽ തന്നെ ഗോൾ നേടിക്കൊണ്ട് മിലാന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു. സ്പെയിസക്ക് എതിരെ ഇന്ന് ഡാനിയലിന്റെ ഗോൾ ഉൾപ്പെടെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മിലാൻ വിജയിച്ചത്.

48ആം മിനുട്ടിൽ ആയിരുന്നു മാൽദിനി കുടുംബത്തിലെ പുതിയ ചരിത്രം എഴുതിയ ഡാനിയലിന്റെ ഗോൾ. ഇതിന് 80ആം മിനുട്ടിൽ വെർദെയിലൂടെ മറുപടി നൽകാൻ സ്പെസിയക്ക് ആയി. കളി സമനിലയിലേക്ക് പോകും എന്ന് മിലാൻ ആരാധകർ ഭയന്ന സമയത്ത് യുവതാരം ഡിയാസ് മിലാന് ലീഡും വിജയവും നൽകി. ആറു മത്സരങ്ങളിൽ 16 പോയിന്റുമായു മിലാൻ ഇതോടെ ലീഗിൽ ഒന്നാമത് എത്തി.

Previous articleലാലിഗ ചാമ്പ്യന്മാരെ തോൽപ്പിച്ച് അലാവസ്
Next articleഐ എസ് എല്ലിൽ മത്സരങ്ങൾ കൂടും, ഒരു ടീമിന് 30 മത്സരങ്ങൾ ആകും